ന്യൂഡൽഹി: കർഷക സമരം നടക്കുന്ന ഗാസിപുർ തിക്രി അതിർത്തികളിലെ ബാരിക്കേഡുകൾ നീക്കം ചെയ്ത് ഡൽഹി പൊലീസ്. ദേശീയ പാതകളിലെ ഗതാഗതം പുനസ്ഥാപിക്കാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം നിയന്ത്രണങ്ങൾ നീക്കിയതോടെ പാർലമെന്‍റിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
സമരം ഒരു വർഷം പൂർത്തിയാകുമ്പോള്‍ ഭാവി സമരപരിപാടികൾ ആലോചിക്കാന്‍ സംയുക്ത കിസാൻ മോർച്ച യോഗം ചേരും. ചർച്ചയിൽ തുടർ പ്രതിഷേധങ്ങളും യുപി മിഷൻ പ്രചാരണവും ചർച്ചയാകും. ലക്നൌ മഹാപഞ്ചായത്ത് അടുത്ത മാസം 22 ന് നടത്തുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 11 മാസത്തിലേറെയായി സമരം ചെയ്തു വരികയാണ് കർഷകർ.