തൃശൂര്‍: പച്ചക്ക് ജീവനോടെ ഇരിക്കുന്നു ഞാൻ മരിച്ചുപോയി പോലും , ഇന്ന് വോട്ട് ചെയ്യാൻ പോളിംഗ് സ്റ്റേഷനിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം താൻ പോലും അറിഞ്ഞത് എന്ന് തൃശ്ശൂർ ചേലക്കര സ്വദേശി അബ്ദുൽ ബുഹാരി പറഞ്ഞു. വയോധികനായ ബുഖാരിക്ക് പ്രായാധിക്യം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചു വോട്ട് ചെയ്യാൻ എത്തിയതായിരുന്നു. ചേലക്കര എസ്.എം.ടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ടു ചെയ്യാനെത്തിയ ബുഹാരി പോളിംഗ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ നിങ്ങൾ ജീവിച്ചിരിപ്പില്ല എന്ന മറുപടിയാണ് അവർ പറഞ്ഞത്. രേഖകളനുസരിച്ച് അബ്ദുൽ ബുഹാരി മരിച്ചു കഴിഞ്ഞു. ആയതിനാൽ തന്നെ വോട്ട് ചെയ്യാനാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ താൻ ജീവനോടെ ഇന്ന് ഉദ്യോഗസ്ഥർക്ക് മുൻപിൽ ആവർത്തിച്ചുകൊേണ്ടേ ഇരുന്നു ആ പാവം . എന്നാൽ വ്യക്തി നേരിട്ട് വന്നെങ്കിലും നിയമവും ചട്ടവും അനുസരിച്ച് വോട്ട് ചെയ്യാൻ ആകില്ല എന്ന നിലപാടാണ് ഉദ്യോഗസ്ഥർ കൈക്കൊണ്ടത്. ഇതിൽ പ്രകോപിതനായ അബ്ദുൽബാരി പോളിംഗ് ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.