ആറ് വർഷത്തെ ഇടവേളക്ക് ശേഷം പൊന്നാനിയിൽ ജങ്കാർ സർവ്വീസ് വീണ്ടും തുടങ്ങി

0
81

പൊന്നാനി: ആറ് വർഷത്തെ ഇടവേളക്ക് ശേഷം പൊന്നാനിയിൽ ജങ്കാർ സർവ്വീസ് വീണ്ടും ആരംഭിച്ചു. പടിഞ്ഞാറെ കരയേയും,പൊന്നാനിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജങ്കാർ സർവ്വീസിനെ ആവേശത്തോടെയാണ് നാട്ടുകാർ വരവേറ്റത്.നിയമസഭ സ്പീക്കർ പി.രാമകൃഷ്ണൻ്റെ മണ്ഡലമായ പൊന്നാനിയേയും,മന്ത്രി കെ.ടി.ജലീലിൻ്റെ മണ്ഡലമായ തവനൂരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജങ്കാർ സർവ്വീസിൽ ആദ്യ യാത്രക്കാരായി ഇവരിരുവരും ഉണ്ടായിരുന്നത് ജനങ്ങളിൽ ആവേശമുളവാക്കി.50 ആളുകൾക്കും,12 കാറുകൾക്കും ഒരേ സമയം യാത്ര ചെയ്യാൻ കഴിയുന്ന ജങ്കാറാണ് സർവ്വീസ് തുടങ്ങിയത്.