ഇന്ത്യയിൽ മൂന്നാം കോവിഡ് തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

0
28
Health workers wearing a personal protective equipment (PPE) suits attend patients inside a banquet hall temporarily converted into a Covid-19 coronavirus ward in New Delhi on May 1, 2021. (Photo by Prakash SINGH / AFP)

ഡല്‍ഹി: രണ്ടാം തരംഗത്തിന് പിറകെ ഇന്ത്യയിൽ മൂന്നാം കോവിഡ് തരംഗവും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ വൈറസിന് തുടര്‍ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ വാക്‌സിന് കാലാകാലങ്ങളില്‍ പുതുക്കേണ്ടിവരും എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് .

കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാണെന്നും കേന്ദ്രം നിരീക്ഷിച്ചു. കേരളത്തില്‍  കോഴിക്കോട്,എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ  ജില്ലകളിൽ കൊവിഡിന്റെ അതിതീവ്രവ്യാപനമാണെന്നും കേന്ദ്രം അറിയിച്ചു.