ഭാഗിക പൊതുമാപ്പ്: സമയപരിധി ഒരു മാസം കൂടെ നീട്ടി നൽകിയേക്കും.

0
22

കുവൈത്ത് സിറ്റി:താമസ നിയമം ലംഘിക്കുന്നവർക്ക് രാജ്യം വിടാനുള്ള സമയപരിധി മറ്റൊരു മാസത്തേക്ക് നീട്ടാനുള്ള സാധ്യത ബന്ധപ്പെട്ട അധികൃതർ പരിശോധിക്കുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി അൽ-അൻബ ദിനംപ്രതി റിപ്പോർട്ട് ചെയ്തു. സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാനാണ് സാധ്യത.

ഇതുസംബന്ധിച്ച് തീരുമാനം ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല, എന്നാൽ ലോകത്തെ മറ്റ് രാജ്യങ്ങളെപ്പോലെ കുവൈത്തിലും കോവിഡ് വ്യാപനം വർദ്ധിച്ച ച സാഹചര്യം കണക്കിലെടുക്കുമ്പോൾ സമയപരിധി നീട്ടി നൽകുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ലോകം കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങളും, വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മൂലം ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്തതും പ്രധാന കാരണമാണ്.