ഉരുളക്കിഴങ്ങ് കര്ഷകര്ക്കെതിരെ നിയമനടപടിയുമായി പെപ്സി

0
21

ഗുജറാത്ത്: പ്രത്യേക ഇനം ഉരുളക്കിഴങ്ങായ എഫ് സി അഞ്ച് കൃഷിചെയ്തതിന്റെ പേരിൽ ഗുജറാത്തിലെ ആരവല്ലി സബർകാന്ത ജില്ലകളിലെ കര്ഷകര്ക്കെതിരെ പെപ്സികമ്പനി ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരത്തിന്ന് കേസ് ഫയൽ ചെയ്തു.

പെപ്സി കമ്പനി ഉത്പാദിപ്പിക്കുന്ന ലെയ്സ് ചിപ്സിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ഇനം ഉരുളക്കിഴങ്ങാണ് കര്ഷകർ ഉത്പാദിപ്പിച്ചത് .ഈ ഇനത്തിൽ പെട്ട ഉരുളക്കിഴങ്ങിന്റെ ഉല്പാദനപേറ്റൻറ്റ് കമ്പനിക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്.

പെപ്സി കമ്പനിയുടെ നിലപാടുകൾക്കെതിരെ ഗുജറാത്തിലെ കർഷകർ ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചു. ഇതിനെത്തുടർന്ന് കർഷകർക്ക് പിന്തുണയുമായി സാമൂഹികപ്രവർത്തകരും സോഷ്യൽ മീഡിയയും ബോയ്‌കോട്ട് പെപ്സി കാംപയിനുമായി രംഗത്തെത്തിയിട്ടുണ്ട്.

പെപ്സികമ്പനിയുടെ നോട്ടീസിന് മറുപടി നൽകാൻ ജൂൺ പന്ത്രണ്ട് വരെയാണ് കർഷകർക്ക് സമയം അനുവദിച്ചിരിക്കുന്നത്.