കുടുംബത്തോടൊപ്പം അല്ലാതെ സ്വദേശികളുടെ താമസ ഇടങ്ങളിൽ താമസിക്കുന്ന പ്രവാസികളെ പിടികൂടാൻ കുവെെറ്റിൽ ജൂലെെ 1 മുതൽ കർശന പരിശോധന

0
35

കുവെെറ്റ്: കുവൈറ്റില്‍ സ്വദേശികളുടെ താമസ ഇടങ്ങളിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍ വ്യാപക പരിശോധന വരുന്നു.നിയമ വിരുദ്ധമായി ബാച്ചിലര്‍മാരെ സ്വദേശി മേഖലകളില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.മുൻപ് തന്നെ നടന്നുവരുന്ന പരിശോധനകള്‍ അടുത്ത മാസം(ജൂലെെ1) മുതല്‍ കര്‍ശനമാക്കും.തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരിശോധനകള്‍ക്കായി ആറ് ഗവര്‍ണറേറ്റുകളില്‍ മുനിസിപ്പാലിറ്റി അധികൃതരുടെ പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഉന്നതതല സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് നടപടികൾ വിലയിരുത്തി.

ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളും പരാതികളും മുനിസിപ്പാലിറ്റിയെ അറിയിക്കാനുള്ള സൗകര്യമുണ്ട്.നേരിട്ടോ 139 എന്ന ഹോട്ട്‍ലൈന്‍ നമ്പറിലൂടെയോ, മുനിസിപ്പാലിറ്റിയുടെ വെബ്‍സൈറ്റിലൂടെയോ പരാതികള്‍ അറിയിക്കാവുന്നതാണ്.