പ്രവാസി വെൽഫെയർ കുവൈറ്റ്‌ മലപ്പുറം ജില്ല സമ്മേളനം സമാപിച്ചു.

പ്രവാസി വെൽഫെയർ കുവൈറ്റ് മലപ്പുറം ജില്ലാ സമ്മേളനം അബുഹലിഫ വെൽഫെയർ ഹാളിൽ വെച്ചു നടന്നു.  വെൽഫെയർ പാർട്ടി കേരളയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ നാസർ കീഴുപറമ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ല നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പാർട്ടി മുന്നിട്ടിറങ്ങുമെന്നും, ഇതിനോടകം പതിനായിരത്തിൽ പരം ആളുകൾ പുതുതായി പാർട്ടിയിലേക്ക് കടന്നുവന്നുവന്നിട്ടുണ്ട്. അരികുവത്കരിക്കപ്പെട്ടവർക്കും നീതിനിഷേധിക്കപ്പെട്ടവർക്കും വേണ്ടി നിർഭയം പാർട്ടി എന്നും കൂടെയുണ്ടാകുമെന്നും,  ഉത്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ നൈസാം സി പി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഫൈസൽ മഞ്ചേരി ‘മലപ്പുറം ചരിത്രവും വാർത്തമാനവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയിലും കലാകാലങ്ങളായി മലപ്പുറം ജില്ല നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരമായ അവഗനകൾക്ക്‌ പരിഹാരമുണ്ടാകണം. മലപ്പുറം ജില്ലാ വിഭജനത്തിലൂടെ മാത്രമേ മേഖലയിൽ പുരോഗതി ഉണ്ടാവുകയുള്ളൂവെന്നും, സ്വാതന്ത്ര്യ സമരത്തിൽ നൂറ്റാണ്ടുകളുടെ ത്രസിപ്പിക്കുന്ന മലപ്പുറം ചരിത്രവും അദ്ദേഹം വിശദീകരിച്ചു.

പ്രവാസി വെൽഫയർ കുവൈറ്റ്‌ പ്രസിഡണ്ട്‌ ലായിക്ക്‌ അഹ്മദ്, വൈസ് പ്രസിഡന്റുമാരായ അൻവർ സഈദ്, ഷൌക്കത്ത് വളഞ്ചേരി, റഫീഖ് ബാബു കേന്ദ്ര സെക്രട്ടറി അൻവർ ഷാജി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട്‌ ഷുക്കൂർ വണ്ടൂർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രവാസി വെൽഫയർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സമിയ ഫൈസൽ സ്വാഗതവും ജില്ലാ ട്രഷറർ ഫെമിന അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജലീൽ, ഫെമിന അഷ്‌റഫ്‌, അൻവർ ഇസ്മായിൽ, സമീർ നെല്ലേരി, ഹഷീബ്, അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Photo Title:പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡൻ്റ്  ലായിക് അഹമ്മദ് സംസാരിക്കുന്നു.