മാം​ഗോ ഹൈപ്പർ – പ്രവാസി വെൽഫെയർ കുവൈത്ത് 10-ാം വാർഷിക സമ്മേളനം ഫെബ്രുവരി 25 ന്

0
94

 

കുവൈത്ത് സിറ്റി – കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെൽഫെയർ കുവൈത്ത് 10-ാം വാർഷിക സമ്മേളനം വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 25 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓ‍ഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മറിമായം ജനപ്രിയ ടെലിവിഷൻ പരമ്പരയിലെ കലാകാരൻമാരുടെ കലാവിഷ്ക്കാരം മുഖ്യ ആകർഷണമായിരിക്കും. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാം​ഗോ ഹൈപ്പറാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

സമ്മേളനത്തിന്റെ വിജയത്തിനായി സ്വാ​ഗതസം​ഘം രൂപീകരിച്ചു. ജനറൽ കൺവീനറായി സഫ് വാൻ, സെക്രട്ടറിയായി നയീം എന്നിവരെ തെരെഞ്ഞെടുത്തു. മറ്റു വകുപ്പു കൺവീനർമാരായി ഖലീലുറഹ്മാൻ(ഫിനാൻസ്) അഫ്താബ് (സെക്യൂരിറ്റി) അൻവർഷാജി, നിഷാദ് ഇളയത് ( പ്രോഗ്രാം ) റഫീഖ് ബാബു, ജവാദ് അമീർ (പ്രചാരണം), ജസീൽ ചെങ്ങളാൻ (വീഡിയോ ഫോട്ടോഗ്രഫി), റഷീദ് ഖാൻ , ഫായിസ് അബ്ദുല്ല, അബ്ദുൽ വാഹിദ് (വേദി), കെ.വി ഫൈസൽ (​ഗസ്റ്റ്) , ജവാദ് , വിഷ്ണു നടേഷ് (സ്റ്റേഷനറി), അഷ്ഫാഖ് , നാസർ മടപ്പള്ളി (വളണ്ടിയർ ) സിറാജ് സ്രാമ്പിക്കൽ , അനിയൻ കുഞ്ഞ് , ഗിരീഷ് , അഷ്ക്കർ (റിസപ്ഷൻ ) എന്നിവരെയും തെരെഞ്ഞെടുത്തു.

സ്വാ​ഗത സംഘം രൂപീകരണ യോ​ഗത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാ​ഗതവും ട്രഷറർ ഖലീലുറഹ് മാൻ നന്ദിയും പറഞ്ഞു.