ഗർഭിണികൾക്ക് കോവിഡ് വാക്സിൻ എത്രയും പെട്ടന്ന് നൽകണമെന്ന് ജഹ്‌റ ആശുപത്രിയിലെ ഫെർട്ടിലിറ്റി മെഡിസിൻ യൂണിറ്റ് മേധാവി ഡോ. ഹസീം അൽ റുമൈഹ്

0
21

കുവൈത്ത് സിറ്റി :  രാജ്യത്തെ ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് പ്രതിരോധ വാക്സിൻ എത്രയും പെട്ടെന്ന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജഹ്‌റ ആശുപത്രിയിലെ ഫെർട്ടിലിറ്റി മെഡിസിൻ യൂണിറ്റ് മേധാവി ഡോ. ഹസീം അൽ റുമൈഹ് അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇതിനോടകം തന്നെ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കുത്തിവയ്പ്പ് നൽകിത്തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമീപകാല ഗവേഷണങ്ങളും പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഈ വിഭാഗത്തിൽ പെടുന്ന സ്ത്രീകളിൽ വാക്സിനുകൾ ഗുണകരവും ഫലപ്രദവും ആണെന്നാണ് ഇന്നും അദ്ദേഹം എടുത്തു പറഞ്ഞു.

വാക്സിനുകൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നില്ലെന്നും ഗർഭിണിയാകാൻ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് മാസം കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു .