രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേനാക്കും

0
27

ഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേനാക്കും. ഡൽഹി എയിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ.നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആദ്യം ഡൽഹിയിലെ ആർആർ സൈനിക ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കിിിിിിിിിി അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റിയത്.രാഷ്ടപതി ചികിത്സയിലാണെങ്കിലും ഭരണ ചുമതല ഉപരാഷ്ട്രപതിയ്ക്ക് കൈമാറിയിട്ടില്ല. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും അദ്ദേഹം വൈകാതെ സജീവമാകുമെന്നും രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു