കുവൈത്ത് സിറ്റി : ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടിയുള്ള സ്കൂളുകൾ തുറക്കണം എന്ന് ആവശ്യപ്പെട്ട് സ്കൂൾ ഉടമകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സ്കൂളുകൾക്കായി ആയി 50 ദശലക്ഷം ദിനാർ ആണ് പബ്ലിക് അതോറിറ്റി ഫീസായി അനുവദിക്കുന്നത് അത് എന്നാൽ കൊറോണ ഓണ വ്യാപനം മൂലം സ്കൂൾ അടച്ചതിനു ശേഷം ഫീസ് നൽകുന്നത് നിർത്തിവെച്ചിരുന്നു.
ഗുരുതരമായ വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ഫീൽഡ് വർക്കിൽ പങ്കെടുക്കാൻ അനുമതി നൽകണം എന്നാണ് ഈ സ്കൂളുകളുടെ ഉടമകൾ ആവശ്യപ്പെടുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം ഈ അഭ്യർത്ഥനകൾ നിരസിക്കുകയും പ്രശ്നം ആരോഗ്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. അഭ്യർത്ഥനയെക്കുറിച്ച് പഠിക്കാൻ രണ്ട് മന്ത്രാലയങ്ങളിൽ നിന്നുള്ള അംഗങ്ങളും വൈകല്യ അതോറിറ്റിയും ഉൾപ്പെടുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം കുറയുകയോ വാക്സിൻ ഫലപ്രദമാവുക യോഗ ചെയ്തതിനു ശേഷം മാത്രമേ സ്കൂളുകൾ തുറക്കൂ എന്ന് എന്ന ധാരണ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തമ്മിൽ നേരത്തെ ഉണ്ടാക്കിയിരുന്നു. എന്നിട്ടുമാണ് ഇപ്പോൾ പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. കൊറോണ ഭീഷണി ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഫീൽഡ് വർക്കിന് മറ്റും അനുവദിക്കുന്നത് ആരോഗ്യപരമായി ദോഷം ചെയ്തേക്കും എന്ന ധാരണ മന്ത്രാലയങ്ങൾ കൊണ്ട്.