കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ മിഷ്രിഫ്ൽ വാക്സിനേഷൻ സ്വീകരിക്കാൻ എത്തുന്നവർക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ആരോഗ്യമന്ത്രാലയം . മുൻകൂട്ടി നിശ്ചയിച്ചതിനനുസരിച്ച് വാക്സിനേഷൻ സ്വീകരിക്കാൻ എത്തുന്നവർ വാക്സിനേഷൻ ഹോട്ടലുകളിലേക്ക് സഹായികളുമായി പ്രവേശിക്കരുത്. വാക്സിനേഷൻ ഹാളുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു അതിനെത്തുടർന്നാണ് മന്ത്രാലത്തിന്റെ തീരുമാനം. മിഷ്രിഫ് ലെ 5, 6 വാക്സിൻ ഹാളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കടുത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു ഇതിനെ തുടർന്നാണ് കുത്തിവെപ്പിന് വരുന്നവരുടെ സഹായികളെ ഇവിടേക്ക് പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനം എടുത്തത്.