നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വർധിക്കുന്നു

0
35

കുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യസാധനങ്ങളുടെ വിലയിൽ ഒരോ ദിവസവും വർദ്ധനവ് ഉണ്ടാകുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ രീതിയിലുള്ള വില വർധനവ്  ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെയും അംഗീകരിച്ചിട്ടില്ലെന്നും പത്ര വാർത്തയിൽ പറയുന്നു. ഈ അടുത്ത ദിവസങ്ങളിൽ വില വർധന ഉണ്ടായവയിൽ പ്രധാനം കോഴിയിറച്ചിയാണ്. പൗൾട്രി കമ്പനികൾക്ക്  സഹകരണ സംഘങ്ങളിലോ സൂപ്പർമാർക്കറ്റുകളിലോ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാർജിൻ വില മുതലെടുത്ത് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാൻ കോഴിക്കമ്പനികൾ തയ്യാറാകുന്നതാണ് വിലവർധനയ്ക്ക് കാരണം , ഭാവിയിൽ ഇനിയും വില വർദ്ധിക്കാനാണ് സാധ്യത. ഈയടുത്തകാലത്തായി കോഴി വിലയിൽ മാത്രം  20 ശതമാനം വില വർധനവാണ് ഉണ്ടായത്.  വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ  പൊതുജനം  ആശങ്കാകുലരാണ്