എംപിമാരുടെ ചോദ്യംചെയ്യലിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി

0
22

കുവൈത്ത് സിറ്റി: ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി പാർലമെൻറ് അംഗങ്ങളുടെ ഏത് ചോദ്യം ചെയ്യലിനെയും താൻ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബാ പറഞ്ഞു.

പാർലമെൻറ് അംഗങ്ങൾ പാസാക്കിയ പ്രമേയം അനുസരിച്ചുള്ള ചോദ്യം ചെയ്യലിനെ ഭരണഘടനാ കോടതിയിലേക്കോ പാർലമെന്ററി ലെജിസ്ലേറ്റീവ്, ലീഗൽ അഫയേഴ്സ് കമ്മിറ്റിയിലോ പരാമർശിക്കില്ല, ചോദ്യം ചെയ്യലിന് സമയം നീട്ടാൻ അഭ്യർത്ഥിക്കുകയോ, ഇതിന് രഹസ്യാത്മകത വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി സബ അൽ ഖാലിദ് അൽ സബയെ ചോദ്യംചെയ്യുന്നതിനായി പ്രമേയം അവതരിപ്പിക്കുകയും 38 എംപിമാർ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പാർലമെന്റ് സമ്മേളനത്തിൽ നിന്ന് സർക്കാർ വിട്ടുനിന്നു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള പ്രമേയം എംപിമാരായ ബദർ അൽ ദഹൂം, തമർ അൽ സുവൈറ്റ്, ഖാലിദ് അൽ മോനെസ് എന്നിവരാണ് മുന്നോട്ടുവച്ചത്. കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 98 അനുസരിച്ച്
സർക്കാർ രൂപവത്കരണത്തിന് ശേഷം, ഓരോ മന്ത്രാലയവും അതിന്റെ കാര്യപരിപാടി ദേശീയ അസംബ്ലിക്ക് സമർപ്പിക്കുകയും നിയമസഭയ്ക്ക് ഉചിതമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം.” എന്നാൽ ഇത് പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നതാണ് പ്രധാന ആരോപണം.

പ്രധാനമന്ത്രി ഉൾപ്പെടെ ഏത് മന്ത്രിക്കും എതിരെ പ്രമേയം അവതരിപ്പിക്കാൻ എംപിമാർക്കുള്ള അവകാശം ഉപയോഗപ്പെടുത്തിയിരുന്നു പ്രതിപക്ഷനീക്കം. പ്രമേയം മുന്നോട്ട് പോയാൽ മന്ത്രിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്തും ഈയൊരു സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്.

അതിനുശേഷം ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബായെ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ അമീർ വീണ്ടും നിയോഗിച്ചു. പാർലമെൻറിനെ കൂടെ വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും പുതിയ മന്ത്രിസഭ രൂപീകരണം എന്ന് നിയുക്ത പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.