കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത കേന്ദ്ര മന്ത്രിമാരുടെ യോഗം ഇന്ന്

0
21

​ഡൽ​ഹി: രാജ്യത്തെ അതിരൂക്ഷ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വി​ളി​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന്. രാ​വി​ലെ 11ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി, വാ​ക്സി​ൻ ക്ഷാ​മം എ​ന്നി​വ​യെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യും. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് സംബന്ധിച്ച് ഇന്ന് ചർച്ചകൾ നടക്കുമെന്നാണ് സൂചന

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ഛത്തീ​സ്ഗ​ഡ് എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ളെ കു​റി​ച്ച് ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.