കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാജ്യത്ത് കൊ​ടു​ങ്കാ​റ്റു പോലെ,ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന്  പ്രധാനമന്ത്രി

ഡല്‍ഹി: .  കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാജ്യത്ത് കൊ​ടു​ങ്കാ​റ്റു പോ​ലെ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്, എന്നാൽ നിലവിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത്  നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്കും അ​ഭി​വാ​ർദ്യമർപ്പിച്ചു പ്ര​ധാ​ന​മ​ന്ത്രി. .

ഓ​ക്സി​ജ​ൻ ക്ഷാ​മം രാ​ജ്യ​ത്ത് പ​ല​യി​ട​ത്തു​മു​ണ്ട്. ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മം ന​ട​ന്നു വ​രു​ന്നു. കോ​വി​ഡ് അ​നു​ബ​ന്ധ ചി​കി​ൽ​സ​യ്ക്കാ​യി രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി വ​രു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.