ഡൽഹി: രാജ്യത്ത് സ്വകാര്യവത്കരണ നയം വ്യാപകമായി നടപ്പാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേമപദ്ധതികൾ നടപ്പാക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വം. ഓഹരി വിറ്റഴിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലത്ത് സർക്കാർ ബിസിനസ് നടത്തുക എന്നത് സംഭവ്യമല്ല, വ്യാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ നടത്തൽ സർക്കാരിന്റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണം സംബന്ധിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വ്യാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ നടത്താൻ സർക്കാരിന് സാധിക്കില്ലെെങ്കിലും രാജ്യത്തെ സംരംഭങ്ങളെയും വ്യവസായങ്ങളേയും സർക്കാർ പൂർണമായും സംരക്ഷിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
. തന്ത്രപ്രധാന മേഖലകളിൽപോലും ചുരുക്കം പൊതുമേഖലാ സ്ഥാപനങ്ങൾ മതി. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയോ നവീകരിക്കുകയോ ചെയ്യുക എന്നതാണ് കേന്ദ്ര നയം എന്നും അദ്ദേഹം പറഞ്ഞു
#WATCH | Govt is responsible to fully support the enterprises & businesses in the country but it is neither necessary nor possible for the govt to run enterprises itself. Government has no business to be in business: PM Narendra Modi pic.twitter.com/OW4C486Xrm
— ANI (@ANI) February 24, 2021