ഡല്‍ഹി: കര്‍ഷക സമരത്തെ വീണ്ടും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തി. എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്ന് മോദി ആരോപിച്ചു. നന്ദി പ്രമേയത്തിന്മേലുള്ള രാജ്യസഭയിലെ ചർച്ചയിലാണ് കർഷകർക്കും പ്രതിപക്ഷത്തിനുമെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിച്ചത്.
രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ചത് ഉചിതമായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തൃണമൂൽ കോൺഗ്രസ് എംപിമാർ ബഹിഷ്‍കരിച്ചു.
കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. കാര്‍ഷിക നിയമങ്ങളെ ദേവഗൌഡയും ശരത് പവാറും പിന്തുണച്ചിരുന്നു. പ്രതിപക്ഷമാണ് കാര്‍ഷിക നിയമത്തെ വഴി തിരിച്ചുവിട്ടതെന്നും മോദി ആരോപിച്ചു.
ഇന്ത്യ സ്വയംപര്യാപ്‍തതയുടെ പാതയിലാണെന്നും, ചുരുങ്ങിയ സമയത്തിനുള്ളിൽ കോവിഡിനെ പിടിച്ചുകെട്ടാൻ രാജ്യത്തിന് കഴിഞ്ഞെന്നും മോദി അവകാശവാദമുന്നയിച്ചു.