കുവൈത്തിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് വാക്സിനേഷൻ ആരംഭിച്ചു,നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും വാക്സിൻ നൽകും

0
37

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈത്തിലെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു .തിരുത്തൽ സ്ഥാപനങ്ങളുടെയും ശിക്ഷാ മേഖലയുടെയും മേൽനോട്ടത്തിൽ സെൻട്രൽ ജയിൽ പൊതു ജയിൽ, വനിതാ ജയിൽ എന്നിവിടങ്ങളിലുള്ള 4,000ത്തോളം തടവുകാർക്കാണ് കുത്തിവെപ്പ് നൽകുക. ബുധനാഴ്ച രാവിലെ മുതലാണ് ആണ് കുത്തിവെപ് ആരംഭിച്ചതെന്ന് അൽ ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ജയിൽ ആശുപത്രി അധികൃതർ നൽകുന്ന ആരോഗ്യ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇതിൽ ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്നം ഉള്ള തടവുകാരെ വാക്സിനേഷനിൽ നിന്ന് ഒഴിവാക്കും. ആദ്യ ഘട്ടത്തിൽ തടവുകാർക്ക് കുത്തിവയ്പ് നൽകാൻ തീരുമാനിച്ച ആദ്യ രാജ്യമാണ് കുവൈത്ത്, വരും ദിവസങ്ങളിൽ നാടുകടത്തൽ കേന്ദ്രങ്ങളിലെ തടവുകാരെയും ജനറൽ അഡ്മിനിസ്ട്രേഷൻ ജയിലിലെ തടവുകാരെയും വാക്സിനേഷൻ പ്രക്രിയയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.