എമ്പുരാന് മുമ്പ് പൃഥ്വിരാജ് മോഹന്‍ലാൽ കൂട്ടുകെട്ടിൽ ‘ബ്രോ ഡാഡി’

0
21

മോഹൻലാൽ നായകനായ ലൂസിഫർ ചിത്രത്തിൻറെ രണ്ടാം പതിപ്പായ  എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നു.  എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് തിരക്കഥ.

 

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമയുടെെ ചിത്രീകരണം ആരംഭിക്കും. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ടാകും. ഫണ്‍ ഫാമിലി ഡ്രാമയാണ് സിനിമയെന്നും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആഹ്ലാദിപ്പിക്കാനും കഴിയുന്ന ചിത്രമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സംവിധായകൻ പൃഥ്വിരാജ് പറഞ്ഞു.