കുവൈത്ത് സിറ്റി: കുവൈറ്റിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. പ്രസ്താവനയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത് . വാക്സിൻ നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ പ്രാദേശിക ഏജന്റിൽ നിന്നോ കമ്പനിയിൽ നിന്നോ വാക്സിൻ വാങ്ങുകയും വാക്സിനേഷൻ നടത്തുന്നതിനു മുന്നോടിയായി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങുകയും വേണം.
ഒരു ആശുപത്രിക്കോ ആരോഗ്യ കേന്ദ്രത്തിനോ വാക്സിനേഷൻ ലൈസൻസ് ലഭിക്കണമെങ്കിൽ ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തന കാര്യക്ഷമത ഉള്ളതും, വാക്സിനുകളുടെ സംഭരണം അവ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗതം എന്നിവയിൽ വ്യക്തമാക മാനദണ്ഡങ്ങൾ പാലിക്കുന്നവയും ആയിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം എന്നുമുതൽ ലൈസൻസുകൾ നൽകി തുടങ്ങും എന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല