സ്വകാര്യ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ജീവനക്കാരെ കൊണ്ടുവരുന്നതിൽ തടസ്സങ്ങളൊന്നും ഇല്ലെന്ന് പാം

0
16

കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ രാജ്യത്തെ സ്വകാര്യ മെഡിക്കൽ മേഖലയിലേക്ക് കൂടുതൽ ജീവനക്കാരെ വിദേശത്തുനിന്ന്  കൊണ്ടുവരുന്നതിൽ  തടസ്സങ്ങൾ ഒന്നും ഇല്ല എന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ  അൽ മൂസ. പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ നടപ്പാക്കിയ  പുതിയ നടപടിക്രമങ്ങളിലൂടെ സ്വകാര്യ മെഡിക്കൽ മേഖലയ്ക്ക് ആവശ്യമുള്ള മെഡിക്കൽ കേഡർമാരെ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി, കൊറോണ എമർജൻസി മിനിസ്റ്റീരിയൽ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച്  അഭ്യർത്ഥന സമർപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അറിയിച്ചു.