ജനം ടി.വിയിലൂടെ നടന്‍ പൃഥ്വിരാജിനെതിരെ നടത്തിയ വ്യക്തിഹത്യക്കെതിരെ പ്രതിഷേധമറിയിച്ച് ജനം ടി.വി ചെയര്‍മാനും സംവിധായകനുമായ പ്രിയദര്‍ശന്‍. ലക്ഷദ്വീപ് വിഷയത്തിൽ ഇൽ നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അതിനെതിരെ സഭ്യമല്ലാത്ത രീതിയിൽ പ്രതികരണം നടത്തുന്നത് ആരുതന്നെയായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രിയദർശൻ പറഞ്ഞു. സഭ്യത എന്നത് ഒരു സംസ്‌കാരമാണ്, താന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പൃഥ്വിരാജിന് സ്വന്തം നിലപാടുകളും അഭിപ്രായവും പറയാൻ സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. എന്നാണ് പ്രിയദർശൻ പ്രതികരിച്ചത്.