പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പരീക്ഷ മെയ് 30 നടക്കാനിരിക്കെ , പരീക്ഷാ നടത്തിപ്പിന് ആരോഗ്യമന്ത്രാലയം നിഷ്കർശിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ നടപ്പാ്പാക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അവലോകനം ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് ചുമതല നൽകിയിരുന്ന എക്സാമിനേഷൻ കമ്മിറ്റികൾ ആരോഗ്യ മന്ത്രാലയം മുന്നോട്ടു വെച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരീക്ഷഷ നടത്താൻ സന്നദ്ധത അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതിന് 300-ലധികം സ്‌കൂളുകളില്‍ നിയോഗിച്ചിട്ടുള്ള വിവിധ കമ്മിറ്റികളുടെ വിലയിരുത്തല്‍ ആരോഗ്യമന്ത്രാലയവും നടത്തുന്നുണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം നടത്തുക.