കുവൈത്ത് സിറ്റി: പ്രമുഖ കുവൈറ്റ് കവി ജമാൽ അൽ സയർ തിങ്കളാഴ്ച ജയിൽ മോചിതനായി.അമീറിനെ അപമാനിച്ചു, വ്യാജവാർത്ത പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാതെയാണ് മോചിതനായത്. അദ്ദേഹത്തിനെതിരായ കേസിൽ വിചാരണഒക്ടോബർ 5നാരംഭിക്കും. എംപിമാരായ ഒബയ്ദ് അൽ വാസ്മി, ബദർ അൽ മുല്ല, മുഹന്നാദ് അൽ സയർ എന്നിവർ അൽ സയറിനായി കോടതിയിൽ അഭിഭാഷകരായെത്തി.ജൂലൈ 5 നാണ് അൽ സയറിനെ സുരക്ഷാ സേന പിടികൂടിയത്, പബ്ലിക് പ്രോസിക്യൂട്ടർ ചോദ്യം ചെയ്തു കുറ്റം ചെറുതായി തെളിഞ്ഞില്ലെങ്കിലും ബുധനാഴ്ച വരെ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പബ്ലിക് പ്രോസിക്യൂട്ടർ അൽ സയറിനെ 21 ദിവസത്തെ തടവിന് ശിക്ഷിക്കുകയും സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയും കേസ് ക്രിമിനൽ കോടതിയിൽ റഫർ ചെയ്യുകയും ചെയ്തു.
അൽ സെയറിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പലരും കവിയോട് അനുഭാവം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ ദേശീയ നായകൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അൽ സെയറിനോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ശനിയാഴ്ച കുവൈത്തിലെ സഹാത് അൽ എറഡയിൽ അനുകൂലികൾ പ്രകടനവും നടത്തി. സ്വതന്ത്രത്തിന് എതിരായ കടന്നുകയറ്റമാണ് ഇതെന്ന പ്രഖ്യാപനവുമായി നിരവധി എംപിമാർ സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നു. രാത്രി വൈകി അറസ്റ്റുചെയ്യുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നത് കുവൈറ്റ് ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമല്ലെന്നും “പോലീസ് രാജിൻ്റെ” പ്രവർത്തനങ്ങൾക്ക് സമാനമാണ് എന്നും അവർ ആരോപിച്ചിരുന്നു