റമദാൻ മാസങ്ങളിൽ നമസ്കാരങ്ങൾക്കായി മൈതാനങ്ങൾ തുറന്നു നൽകണമെന്ന് നിർദ്ദേശം

0
36

കുവൈത്ത് സിറ്റി : പുണ്യ റമദാൻ മാസങ്ങളിൽ  പള്ളികൾക്ക്  പകരം തറാവീ, ഖിയാം നമസ്കാരങ്ങൾ നടത്താൻ ഫുട്ബോൾ മൈതാനങ്ങൾ അനുവദിക്കണമെന്ന് നിർദ്ദേശം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വലിയൊരു വിഭാഗം  വിശ്വാസികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. അൽ അൻബാ ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ആണ് ഫുട്ബോൾ മൈതാനങ്ങൾ വിശ്വാസികൾക്കായി  തുറന്നു കൊടുക്കണം എന്ന നിർദ്ദേശം മന്ത്രിസഭയ്ക്ക് മുന്നിൽ വച്ചത്. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനും തുടർനടപടികൾക്കുമായി മന്ത്രിസഭ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.