ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്വാറൻ്റെൻ; ഹോട്ടൽ വില നിശ്ചയിച്ച് പ്രാഥമിക കരാറായി

0
23

കുവൈത്ത് സിറ്റി : ഫെബ്രുവരി 21 മുതൽ കുവൈത്തിലെത്തുന്ന എല്ലാവർക്കും 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ്റെൻ നിർബന്ധമാക്കുന്ന സാഹചര്യത്തിൽ, 3, 4, 5 സ്റ്റാർ ഹോട്ടലുകളുമായി വില നിശ്ചയിക്കുന്നതിനുള്ള പ്രാഥമിക കരാറിലെത്തിയതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ഹോട്ടലുകളിൽ 7 ദിവസവും 6 രാത്രിയും നീളുന്ന ക്വാറൻ്റെന് നിശ്ചയിച്ച വിലകൾ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്,

നിർദിഷ്ട വിലകൾ ഇപ്രകാരം,

5 സ്റ്റാർ ഹോട്ടലുകൾ: സിംഗിൾ റൂമുകൾക്ക് 270 ദിനാർ, ഡബിൾ റൂമുകൾക്ക് 330 ദിനാർ

4 സ്റ്റാർ ഹോട്ടലുകൾ: സിംഗിൾ റൂമുകൾക്ക് 180 ദിനാർ, ഡബിൾ റൂമുകൾക്ക് 240 ദിനാർ

3 സ്റ്റാർ ഹോട്ടലുകൾ: സിംഗിൾ റൂമുകൾക്ക് 120 ദിനാർ, ഡബിൾ റൂമുകൾക്ക് 180 ദിനാർ