വേശ്യാവൃത്തി; ഹവല്ലിയിൽ 27 പേർ അറസ്റ്റിൽ

0
41

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിൽ  ഏർപ്പെട്ട 27 പേരെ ഹവല്ലിയിൽ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി . ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ്,  സദാചാരവും താമസ നിയമങ്ങളും ലംഘിക്കുന്നവരെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസിന് നിർദ്ദേശം നൽകിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ രാജ്യത്ത് സുരക്ഷാപരിശോധനങ്ങൾ കർശനമായി തുടരുകയാണ്