കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നിരവധി സ്ത്രീകളാണ് എറാഡ സ്‌ക്വയറിൽ ർലമെൻ്റിന് മുന്നിലായി ‘ ഞാനാണോ അടുത്ത ഇര’ എന്നെഴുതിയ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചത് . സംഭവത്തെത്തുടർന്ന് രാജ്യത്തുടനീളവും സമൂഹമാധ്യമങ്ങളിലുമായി വൻ പ്രതിഷേധമാണ് ഉയർന്നത്.
ഒരു വർഷത്തിലേറെയായി ഈ യുവാവ് തന്നെ പിന്തുടർന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുനന്നതായും ഫറാ ഹംസ അക്ബർ രണ്ട് തവണ പോലീസ് പരാതികൾ നൽകിയിരുന്നു. എന്നാൽ കൊലപാതകശ്രമം തട്ടിക്കൊണ്ടുപോകൽ എന്നീ കേസ്കളിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ യുവാവാണ് ഫറാ അക്ബറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച യുവാവ് ഫറയും മക്കളും സഞ്ചരിച്ചിരുന്ന കാറിൽ മനപ്പൂർവം വണ്ടി ഇടിച്ച് അപകടം ഉണ്ടാക്കുകയും ശേഷം ഇവരെ തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. ഫറയുടെ കുഞ്ഞുങ്ങളുടെ മുൻപിൽ വെച്ചാണ് ഇയാൾ അവരെ കുത്തി കൊലപ്പെടുത്തുകയും പിന്നീട് തെക്കൻ കുവൈത്തിലെ ആശുപത്രിക്ക് മുന്നിൽ ശരീരം ഉപേക്ഷിക്കുകയും ചെയ്തത്.
സംഭവത്തിൽ കുവൈത്തിൽ ഉടനീളം വൻ തിഷേധങ്ങളാണ് ഉയരുന്നത്. യുവതി നൽകിയ പരാതിയിൽ പോലീസ് ഫഹദ് സുഭി മുഹമ്മദ്, എന്ന യുവാവിനെ പോലീസ് പിടികൂടിയെങ്കിലും വിഷയത്തിലെ ഗൗരവംം പരിഗണിക്കാതെ ജാമ്യം നൽകി വിട്ടയച്ചുു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം കടുത്തിരിക്കുന്നത്് .
ഈ സംഭവത്തെ തുടർന്ന് കുവൈത്തിൽ നീതിയും സമത്വവും ആവശ്യപ്പെട്ട് ട്വിറ്റർ ഹാഷ്‌ടാഗുകൾ ട്രെൻഡുചെയ്യുന്നുണ്ട്.