ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പുതുച്ചേരി സര്‍ക്കാര്‍ പരാജയപ്പെട്ടു. കുറച്ചുസമയത്തിനകം മുഖ്യമന്ത്രി നാരായണസാമി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ രാജി സംബന്ധിച്ച കാര്യം സംസാരിക്കാനായി കാണും. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ ഇന്നലെ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങി, വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല.