കർശന കോവിഡ് മാനദണ്ഡങ്ങളോടെ പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

0
19

തിരുവനന്തപുരം: കര്‍ശനമായ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടെ ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നടത്തും. ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നതിനായി 24,690ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 5 വയസ്സിൽ താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ സംസ്ഥാനത്തെ ഉണ്ടെന്നാണ് കണക്ക് . പോളിയോ വാക്‌സിന്‍ എടുക്കാന്‍ വരുന്നവരും ബൂത്തിലുള്ളവരും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ബൂത്തുകളിലുള്ള എല്ലാ വാക്‌സിനേറ്റര്‍മാരും എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. ഓരോ കുട്ടിക്കും വാക്‌സിന്‍ കൊടുക്കുന്നതിനു മുമ്പും കൊടുത്തതിനു ശേഷവും വാക്‌സിനേറ്റര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കേണ്ടതാണ് എന്നും നിർദ്ദേശം ഉണ്ട്.