സ്വവർഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന മൊബൈൽ ആക്സസറികൾ വിൽപ്പനയ്ക്ക് വച്ച കടക്കെതിരെ നടപടി

0
16

കുവൈത്ത് സിറ്റി: ഹവല്ലി ജില്ലയിലെ മൊബൈൽ ഫോൺ ആക്‌സസറി സ്‌റ്റോറിന് എതിരെയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചത്. സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും പതിച്ച മൊബൈൽ ആക്‌സസറികൾ  വിൽപ്പനയ്‌ക്കായി വച്ചതിനാണ് നടപടി സ്വീകരിച്ചത്  . ഈ കടക്കും ജീവനക്കാർക്കും എതിരെ മർജൻസി സ്ക്വാഡ്  നടപടികൾ സ്വീകരിച്ചതായി പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു .