പഞ്ചാബ്: കർഷക രോഷത്തിൽ പഞ്ചാബിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബിജെപി. ഫലം പ്രഖ്യാപിച്ച ഏഴിൽ ഏഴ് മുനിസിപ്പൽ കോർപ്പറേഷനും കോൺഗ്രസ് സ്വന്തമാക്കി. 53 വർഷത്തിനു ശേഷമാണ് കോൺഗ്രസ് തിളക്കമാർന്ന ജയം സ്വന്തമാക്കുന്നത് .
മോഗ, ഹോഷിയാർപുർ, കപുർത്തല, അബോഹർ, പത്താൻകോട്ട്, ബതാല, ബതിൻഡ എന്നീ ഏഴ് മുനിലിപ്പൽ കോർപ്പറേഷനുകളിലും കോൺഗ്രസ് വിജയക്കൊടി നാട്ടി.
. തെരഞ്ഞെടുപ്പ് നടന്ന മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്. കർഷകനിയമങ്ങൾക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബിൽ, നിയമങ്ങൾ പാസാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിൽ ജനരോഷം വ്യക്തമാണ്.