സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം നടക്കുമ്പോഴും പ്രാഥമിക സുരക്ഷാ മുൻകരുതലുകൾ പോലും പാലിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുസ്ഥലത്ത് മാസ്കില്ലാതെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നടക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രവും അതിനെതിരെ പരിഹാസ കുറിപ്പുമായി പി വി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആയിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളാണ് ഇതിൽ പ്രതികരണവുമായി വന്നത്.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ ഉപയോഗം കർശനമാക്കണമെന്ന് നിർദ്ദേശം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ അതിന് തൊട്ടു പിറകെയാണ് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ രമേശ് ചെന്നിത്തല പ്രത്യക്ഷപ്പെട്ടത്. ഇതുസംബന്ധിച്ച്
ഫെയ്സ്ബുക്ക് പോസ്റ്റ്:
മാസ്ക്കില്ലാതെ പോവുകയല്ല..മിറ്റിഗേഷൻ മെതേഡ് അനുസരിച്ചുള്ള”ഇന്നർ നോസ് എയർ ഫിൾട്ടർ”ധരിച്ചിട്ടുണ്ട്..
പ്രതിപക്ഷ നേതാവിനെ ഇതിന്റെ പേരിൽ ആരും കളിയാക്കരുത്..
അദ്ദേഹം എന്നും..എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും..ആശംസകൾ