സിന്ധുവിന് വിജയത്തുടക്കം

0
29

ടോകിയോ: ഒളിംപിക് ബാഡ്മന്റണില്‍ പി.വി. സിന്ധുവിന് ആദ്യ മത്സരത്തില്‍ അനായാസ വിജയം. ആദ്യ റൗണ്ടില്‍ ഇസ്രാഈലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധു തുടക്കം കുറിച്ചത്. 13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.