അഫ്ഗാനിസ്ഥാന് ഖത്തറിൻ്റെ സഹായം; അവശ്യ സാധനങ്ങളും വഹിച്ചുള്ള വിമാനം കാബൂളിൽ എത്തി

0
24

താലിബാൻ ഭരണംപിടിച്ച അഫ്ഗാനിസ്താനിൽ സഹായവുമായി ഖത്തര്‍ . ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തില്‍ മരുന്നുകളും, ഭക്ഷണങ്ങളും ആണ്
അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. അവശ്യ സാധനങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്നലെ കാബൂള്‍ ഏയര്‍പേര്‍ട്ടില്‍ എത്തി. അഫ്ഗാനിലെ ഖത്തർ അംബാസഡർ സഈദ് ബിൻ മുബാറക് അൽ ഖയാറീന്‍റെ നേതൃത്വത്തിലുള്ള സംഘം കാബൂള്‍ ഏയര്‍പേര്‍ട്ടിലെത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി. കുട്ടികൾക്കുള്ള ഭക്ഷ്യണ സാധനങ്ങള്‍, മരുന്നുകള്‍, ഗോതമ്പ്, അരി തുടങ്ങിയ 17 ടൺ ആവശ്യ സാധനങ്ങള്‍ ആണ് ഇന്നലെ ഖത്തര്‍‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ കാബൂളിള്‍ വിമാനത്താവളത്തില്‍ എത്തിച്ചത്