ഖത്തര്‍ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

0
7

ദോഹ ഖത്തര്‍ ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. അധികാര ദുർവിനിയോഗം നടത്തിയെന്നാരോപണമാണ് ഇതിനാധാരം. അറ്റോർണി ജനറലാണ് അറസ്റ്റിന് ഉത്തരവ് നല്കിയിരിക്കുന്നത്.

ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. ‘ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുഫണ്ട് ദുരുപയോഗം സംബന്ധിച്ച് അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി വിശദമായി ചോദ്യം ചെയ്യും’, എന്നാണ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.

മന്ത്രി പൊതുഫണ്ട് ദുരുപയോഗം ചെയ്തത് സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റിന് ഉത്തരവിട്ടതെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 മുതല്‍ ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്നയാളാണ് അല്‍ ഇമാദി.