ഖത്തറില്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഖത്തറിൽ വീടുകള്‍ വാടകയ്ക്ക്

0
23

ദോഹ: ഖത്തറില്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഖത്തരി വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ സംവിധാനം വരുന്നു. പ്രാദേശിക സംസ്‌ക്കാരവും ജീവിത രീതികളും അറിയാനും മനസ്സിലാക്കാനും സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി മന്ത്രാലയം ഇതിനായി പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ടൂറിസവുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണഅണ്ടര്‍ സെക്രട്ടറി മുന്‍സൂര്‍ അബ്ദുല്ല അല്‍ മഹ്‌മൂദ് അറിയിച്ചു.