പുതിയ യാത്രാ ഭേദഗതിപ്രകാരം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഖത്തറിൽ പ്രവേശിക്കാം. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി സന്ദര്‍ശക വീസയിലെത്തുന്ന വർക്ക് ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാക്കി. വാക്‌സീനെടുക്കാത്തവര്‍ക്കു പ്രവേശനമില്ല. പുതുക്കിയ ഇളവുകള്‍ ഒക്‌ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.00 മുതല്‍ പ്രാബല്യത്തിലാകും.
യാത്രാ, പ്രവേശന നയങ്ങള്‍ പുതുക്കിയതിനൊപ്പം കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക ഗ്രീന്‍, റെഡ്, എക്‌സെപ്ഷനല്‍ റെഡ് എന്നിങ്ങനെ മൂന്നാക്കി ചുരുക്കി. കോവിഡ് ഏറ്റവും കൂടി എക്‌സെപ്ഷനല്‍ റെഡ് ലിസറ്റ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇന്തോനീഷ്യ, കെനിയ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
എക്‌സ്‌പെഷനല്‍ റെഡ് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്കുള്ള ഇളവുകള്‍
1.ഗ്രൂപ്പ് എ: ഖത്തര്‍ പൗരന്മാര്‍, ജിസിസി പൗരന്മാര്‍, ഖത്തറിലെ പ്രവാസി താമസക്കാര്‍ എന്നിവര്‍ക്കുള്ള ഇളവുകള്‍
A). പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 12 ഉം അതിനു മുകളിലും പ്രായമുള്ളവര്‍
.ഖത്തറിലെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസം.
.11 വയസു വരെയുള്ള കുട്ടികളുമായെത്തുന്ന മാതാപിതാക്കള്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.
. ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിന് മുന്‍പ് അംഗീകൃത കേന്ദ്രങ്ങളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
.ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനുളളില്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം. ഹോട്ടല്‍ ക്വാറന്റീനില്‍ പിസിആര്‍ പരിശോധന നടത്താം. രാജ്യത്തിന് പുറത്ത് നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ (മന്ത്രാലയം അംഗീകരിച്ച)വര്‍്ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ സെറോളജി ആന്റിബോഡി പരിശോധന നടത്തും.
B). വാക്‌സിനെടുക്കാത്ത അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍
.ഹോട്ടല്‍ ക്വാറന്റീന്‍ ഏഴു ദിവസം.
.യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് .
.ഹോട്ടല്‍ ക്വാറന്റീനില്‍ ആറാമത്തെ ദിവസം പരിശോധന നടത്തും. കോവിഡ് പിസിആര്‍ ഫലം നെഗറ്റീവെങ്കില്‍ ഏഴാമത്തെ ദിവസം ക്വാറന്റീന്‍ അവസാനിക്കും.
2.ഗ്രൂപ്പ് ബി: ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകര്‍ (എല്ലാത്തരം സന്ദര്‍ശക വീസകളിലുള്ളവര്‍ക്കും):
A). വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 12 ഉം അതിനു മുകളിലും പ്രായമുളള സന്ദര്‍ശകര്‍ക്ക്
.ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസം.
.11 വയസു വരെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കൊപ്പം എത്തുന്ന മാതാപിതാക്കള്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം.
.യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്.
.ഹോട്ടല്‍ ക്വാറന്റീനില്‍ എത്തുമ്പോള്‍ പിസിആര്‍ പരിശോധന നടത്തും.
.രാജ്യത്തിന് പുറത്ത് നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് (മന്ത്രാലയം അംഗീകരിച്ച) ഹോട്ടല്‍ ക്വാറന്റീനില്‍ സെറോളജി ആന്റിബോഡി പരിശോധന നടത്തും.
B). വാക്‌സിനെടുക്കാത്ത സന്ദർശകർക്ക് പ്രവേശനമില്ല.
C). വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ച വാക്‌സീനുകൾ (സിനോഫോം, സിനോവാക്, സ്ഫുട്‌നിക് വി) രണ്ടുഡോസും എടുത
്തവർക്ക് യാത്രയ്ക്ക് മുൻപുള്ള പോസിറ്റീവ് സെറോളജി ആന്റിബോഡി ടെസ്റ്റ് നിർബന്ധം. പരിശോധനാഫലത്തിന്റെ സാധുത 30 ദിവസമാണ്.