ദോഹ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തീകരിച്ച് റസിഡന്റ് വീസയുള്ള യാത്രക്കാർക്ക് ക്വാറന്റൈനും യാത്രയ്ക്ക് മുമ്പുള്ള പിസിആർ പരിശോധനയും ഖത്തർ ഒഴിവാക്കി . ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ നിർദ്ദേശം ഫെബ്രുവരി 28 രാത്രി ഏഴ് മണിയോടെ പ്രാബല്യത്തിൽ വരും. ഇത് പ്രകാരം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് ഖത്തറിൽ എത്തുമ്പോൾ ക്വാറന്റൈൻ അനുഷ്ഠിക്കേണ്ടതില്ല. അതേസമയം, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാവണം.