ദോഹ: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ ലോക രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയെന്നതല്ല പ്രധാനമെന്നും മറിച്ച് താലിബാനുമായുള്ള ആശയ വിനിമയം തുടരുകയാണ് പ്രധാനമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി. അഫ്ഗാന്‍ പ്രശ്‌നത്തില്‍ ഇതുവരെ അന്താരാഷ്ട്ര സമൂഹം നടത്തിവന്ന ഇടപെടലുകള്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. അഫ്ഗാനിസ്താനിസ്താനെ കൂടുതല്‍ അസ്ഥിരമാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ്സിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.