ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഡിസംബര്‍ 2 മുതല്‍ ഖത്തറില്‍ പ്രവേശിക്കാം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റില്ലാത്തവര്‍ക്കും പക്ഷേ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം.
ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. qatar2022.qa/book എന്ന വെബ്‍സൈറ്റ് വഴി താമസം ബുക്ക് ചെയ്യാം. 12 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ 500 റിയാല്‍ എന്‍ട്രി ഫീസ് നല്‍കണം. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എന്‍ട്രി ഫീസ് വേണ്ട