ദോഹ: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തർ. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇറാന്‍, ഇറാഖ്, ലെബനൻ, സൗത്ത് കൊറിയ,തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക്.
രാജ്യത്ത് താമസ വിസയുള്ളവർ, സന്ദര്‍ശക വിസക്കാർ തുടങ്ങി എല്ലാത്തരം വിസയിലുള്ളവർക്കും വിലക്ക് ബാധകമാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.
ലീവിനടക്കം നാട്ടിലെത്തിയ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതാണ് ഖത്തർ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. അവധിക്കായി നാട്ടിലെത്തിയ പതിനായിരക്കണക്കിന് ആളുകളുടെ തിരിച്ചു പോക്ക് ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.
നേരത്തെ സൗദി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളും ഇത്തരത്തിൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.