പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി, ഇതില്ലാതെ ഇനി ദുബായിലേക്ക് പ്രവേശനമില്ല

0
24

ദുബൈയിലേക്കുള്ള യാത്രക്കാർ ക്യു ആർ കോഡ് ഉള്ള പിസിആർ പരിശോധന റിപ്പോർട്ട് കൈവശം വയ്ക്കണം. ദുബൈ ഹെൽത്ത് അതോറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത് .യാത്രയ്ക്ക്  മുൻപായി നാട്ടിൽ നിന്ന് എടുക്കുന്ന പിസിആർ പരിശോധന റിപ്പോർട്ടിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കിയ വിവരം എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാന കമ്പനികളും  അറിയിച്ചിട്ടുണ്ട്.

വ്യാജ പരിശോധനാഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ,ക്യുആര്‍ കോഡ് സ്കാൻ ചെയ്താൽ പരിശോധന സാമ്പിൾ ശേഖരിച്ച സമയം, പരിശോധന പൂർത്തിയാക്കിയ സമയം എന്നീ വിശദാംശങ്ങൾ ലഭ്യമാകുന്ന വിധമായിരിക്കണം പരിശോധനാ ഫലം. ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആർ ഫലവുമായി ഇനി മുതൽ ദുബൈയിലേക്ക് യാത്രാനുമതി ലഭിക്കില്ല.