ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു.

0
13

കൊട്ടാരക്കര: മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. Wവാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ലും എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നുവ​യ്ക്കും.  തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ള​ക​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ സംസ്കാരം നടക്കുംം.

1935 മാ​ർ​ച്ച് എ​ട്ടി​ന് കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ കീ​ഴൂ​ട്ട് രാ​മ​ൻ പി​ള്ള- കാ​ർ​ത്ത്യാ​യ​നി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് ജ​ന​നം. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ലൂ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യി മാ​റി​യ ബാ​ല​കൃ​ഷ്ണ​പ്പി​ള്ള ഒ​രേ സ​മ​യം മ​ന്ത്രി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. 1964ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക നേതാക്കളിലൊരാളായ ബാലകൃഷ്ണപിള്ള പാർട്ടിയുടെ ആദ്യ  ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. 1960 ൽ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി. എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

ഭാര്യ ആ​ർ. വ​ത്സ​ല( പരേത) മ​ക്ക​ൾ: മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ, ഉ​ഷ മോ​ഹ​ൻ​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ബി​ന്ദു ഗ​ണേ​ഷ് കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, പി. ​ബാ​ല​കൃ​ഷ്ണ​ൻ