പെരുമ്പാവൂര്‍: കേരളത്തിൽ വനിതാ മുഖ്യമന്ത്രി ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ അതിന് ഇനിയും സമയമെടുത്തേക്കും , അതിനായുള്ള ശ്രമം താൻ തുടരുമെന്നും രാഹുൽഗാന്ധി പെരുമ്പാവൂരിൽ പറഞ്ഞു. പെരുമ്പാവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.