സംസ്ഥാനത്ത് മഴ തുടരും: മധ്യകേരളത്തില്‍ ശക്തമായ മഴ

0
33

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. എറണാകുളം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശമുണ്ട്.

അതേസമയം മധ്യകേരളത്തില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി ഉൾപ്പെടെ കിഴക്കൻ മേഖലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. വണ്ടൻപതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല.

ചൊവ്വാഴ്ച്ചയോടെ തുലാവർഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കിഴക്കൻ കാറ്റിന്റെ വരവും തെക്കൻ തമിഴ്‌നാട് തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാൻ കാരണമായത്.