റമദാൻ മാസത്തിലെ ആദ്യ ആഴ്ചയിൽ മഴക്ക് സാധ്യത

0
19

കുവൈത്ത് സിറ്റി:  വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ആഴ്ചയിൽ കാലാവസ്ഥ മിതമായതും ചിലപ്പോൾ മഴയുള്ളതുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. ചൊവ്വാഴ്ച മുതൽ  ഇടയ്ക്കിടെ  ഇടിമിന്നലിന് സാധ്യതയുണ്ട്, ക്രമേണ   മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലുള്ള വടക്കു കിഴക്കൻ കാറ്റിനും സാധ്യത ഉള്ളതായി അദ്ദേഹം പറഞ്ഞു. ബുധനാഴ്ച മുതൽ മഴയുടെ സാധ്യത ക്രമേണ കുറയുകയും തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ്  ഉണ്ടാകുകയും ചെയ്യും. വാരാന്ത്യത്തിലെ കാലാവസ്ഥ സുസ്ഥിരമാകുമെങ്കിലും ഞായറാഴ്ച മഴ  ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.