രജനികാന്ത് ആശുപത്രി വിട്ടു

0
24

ഹൈദരാബാദ്  : തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്ത് ആശുപത്രി വിട്ടു. രക്തസമ്മർദം സാധാരണ ഗതിയിൽ ആയതിനെ തുടർന്നാണിത്. എങ്കിലും ഒരാഴ്ചത്തെ പരിപൂർണ വിശ്രമം നിദേശിച്ചിട്ടുണ്ട്. നിലവിൽ രജനികാന്തിന് ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ട് , ആയതിനാൽ ആണ് ഡിസ്ച്ചാർജ് ചെയ്തതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രണ്ടു ദിവസം മുൻപായിരുന്നു അമിത രക്ത സമ്മർദത്തെ തുടർന്ന് രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.